Cinema
കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ജോഷ്വാ’ തിയേറ്ററുകളിലേക്ക്
കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ‘ജോഷ്വാ’ തിയേറ്ററുകളിലേക്ക്.നവാഗതനായ പീറ്റർ സുന്ദർദാസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ജോഷ്വാ ദി എലൈവ് മീഡിയയാണ് നിർമ്മിക്കുന്നത്.
പ്രണയവും സസ്പെൻസും സമന്വയിപ്പിച്ച മുഴുനീള ഫാമിലി ത്രില്ലറായ ജോഷ്വാ സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് കാണിച്ച് തരുന്നു.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‘മാസ്റ്റർ ഏബൽ പീറ്റർ ‘ എന്ന കുട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്ക നായർ, ഹേമന്ത് മേനോൻ , ഫെബിൻ, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കർ , മങ്കാ മഹേഷ്, അനിൽ പപ്പൻ, രാജ്കുമാർ, തിരുമല രാമചന്ദ്രൻ , രാജ്മോഹൻ, സാബു വർഗ്ഗീസ്, അഞ്ജു നായർ, അലക്സ് കോയിപ്പുറത്ത് എന്നിവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം – എസ് ലോവൽ, ഗാനരചന – ഹരിനാരായണൻ, സംഗീതം – ഗോപിസുന്ദർ, ആലാപനം -നിരഞ്ജ് സുരേഷ്, ദിവ്യ എസ് മേനോൻ, കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, വിതരണം -വൈശാലി ഫിലിംസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.