News
തൃശ്ശൂരിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കുറുവാഞ്ചേരി സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം. മൃതദേഹത്തിന്റെ കഴുത്തിൽ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.