News
വ്യാജമരുന്ന് നല്കി പണം തട്ടി ഒളിവില്‍ പോയ ലാട വൈദ്യനും കൂട്ടാളിയും അറസ്റ്റിൽ
അഞ്ചല്‍: വ്യാജമരുന്ന് നല്കി ചികിത്സ നടത്തി പണം തട്ടി ഒളിവില്‍ പോയ ലാട വൈദ്യനും കൂട്ടാളിയും അറസ്റ്റിലായി. തെലങ്കാന ഖമ്മം ജില്ലയിലെ മുള്‍ക്കന്നൂര്‍ ഗുംബേലഗുഡം നാഗേഷ് മകന് ചെന്നൂരി പ്രസാദ് (34), അനുജന് ചെന്നൂരി ഏലാദി (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിലെ പ്രധാനിയടക്കം എല്ലാവരും അറസ്റ്റിലായി.
ഏരൂര്‍, പത്തടി പ്രദേശത്ത് ചെന്നൂരി പ്രസാദിന്റെ നേതൃത്വത്തിലുള്ള ലാട വൈദ്യസംഘം നിരവധിയാളുകള്‍ക്ക് മെര്‍ക്കുറിയും വേദനസംഹാരി മരുന്നുകളും വലിയ അളവില്‍ ചേര്‍ത്തുണ്ടാക്കിയ മരുന്ന് നല്കി ചികിത്സിച്ചു വരികയായിരുന്നു. ഇവരുടെ മരുന്നു കഴിച്ച 4 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായതോടെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നടത്തിയ പരിശോധനയിലാണ് രോഗകാരണം ലാടമരുന്നാണെന്നു കണ്ടെത്തിയതും.
ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധിയാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയുണ്ടായി. ഈ കേസില്‍ നേരേേത്ത പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രധാനികളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പൊലീസ് നടത്തിയ നിരീക്ഷണത്തെത്തുടര്‍ന്നാണ് പ്രസാദും ഏലാദിയും കേരളത്തിലുണ്ടെന്ന് കണ്ടെത്തിയതും കഴിഞ്ഞ ദിവസം പുനലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് കസ്റ്ററ്റഡിലെടുത്തതതും.
ഏരൂര്‍ എസ്.എച്ച്.ഒ സുബാഷ് കുമാര്‍, എസ്.ഐ സജികുമാര്‍, സി.പി.ഒ മാരായ അഭീഷ്, അനസ്, അജയകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.