Top Stories
ആലപ്പുഴയിൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ
കൊല്ലം : ആലപ്പുഴയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളതായി വിവരം കിട്ടിയതെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഒരു നിഗമനം മാത്രമാണെന്നും, ടെസ്റ്റ് റിസൾട്ട് കിട്ടിയാൽ മാത്രമേ സ്ഥിതീകരിക്കാനാകൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി വ്യക്തമാക്കി.
ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നത്. ചൈനയിൽ നിന്ന് എത്തിയത് മുതൽ ഈ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ, 28 ദിവസം കഴിയാതെ യാതൊരു കാരണവശാലും പുറത്തിറങ്ങുകയോ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പുനൽകി. രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ഇല്ലെന്നും ശ്രദ്ധയോടുകൂടി വിശ്രമിച്ചാൽ മാത്രമേ വൈറസ് ബാധയുള്ള ആൾക്ക് രോഗമുക്തി നേടാൻ കഴിയുകയുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കല്യാണം പോലെയുള്ള പൊതു ചടങ്ങുകൾ തൽക്കാലം കർശനമായും മാറ്റി വെക്കണം എന്ന് മന്ത്രി പറഞ്ഞു. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരീഡ് എങ്കിലും, സംസ്ഥാനത്തെ സംബന്ധിച്ച് 28 ദിവസം ജാഗ്രത പുലർത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.