News

കരുണ സംഗീതനിശയിലെ പണം ദുരിതാശ്വാസനിധിയിലേക്കെത്തിയില്ല;അന്വേഷണം ആവശ്യപ്പെട്ട് ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് കത്തു നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുന്നതിന് വേണ്ടി 2019 നവംബർ 1ന്  കരുണ ഫൗണ്ടേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നവംബർ ഒന്നിനാണ് കൊച്ചി മ്യൂസിക്  ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഗായകരും ടെക്നീഷ്യന്മാരും ഉൾപ്പെടെ ഉള്ളവർ എല്ലാവരും സൗജന്യ സേവനം ചെയ്ത ഈ പരിപാടിയിൽ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേർന്നിട്ടില്ല. സംഗീതസംവിധായകൻ ബിജിബാലിന്റെയും ഗായകൻ ഷഹബാസ് അമന്റെയും നേതൃത്വത്തിൽ നടന്ന സംഗീത നിശയിൽ നിരവധി പ്രശസ്തരായ ഗായകരാണ് സൗജന്യമായി സഹകരിച്ചത്. വൻതുക ടിക്കറ്റ് വെച്ച് നടത്തിയ ഈ പരിപാടിയിൽ നിന്ന് പിരിഞ്ഞു കിട്ടിയ തുക മൂന്നു മാസമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകിയിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടയന്തിരമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് ഒ.രാജഗോപാൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button