News
യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. താളാട്ടു വീട്ടിൽ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപമാണ് സംഭവം.സംഭവത്തിൽ ഗിരീഷ് എന്നയാളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇന്ന് വെളുപ്പിനെ 1.30 ന് ആയിരുന്നു സംഭവം. ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററാണ് പ്രദീപ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രദീപിന് വെട്ടേറ്റത്. ഉടൻ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഗിരീഷും പ്രദീപും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. കൊല്ലുമെന്ന് ഗിരീഷ് ഭീഷണിപ്പെടുത്തിയത്തിയെന്ന് പറഞ്ഞ് പ്രദീപ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിക്ക് ഒത്തുതീർപ്പ് ചർച്ചയ്ക്കായി സ്റ്റേഷനിൽ ഹാജരാവാൻ ഇരുവരോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഗീരീഷിനെ അന്വേഷിച്ച് പോലീസ് വീട്ടിൽ ചെന്നെങ്കിലും ഓടി രക്ഷപെടുകയായിരുന്നു. ഗിരീഷിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.