News

കുപ്രസിദ്ധ മോഷ്ടാവ് കെന്നഡി ജോസും കൂട്ടാളി വാവാ ഗണേശും പോലീസ് പിടിയിൽ

കൊല്ലം : നിരവധി മോഷണക്കേസിലെ പ്രതി പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ ജോണിന്റെ മകൻ കെന്നഡി ജോസ് എന്ന് വിളിക്കുന്ന ജോസിനേയും  കൂട്ടാളിയായ ശക്തികുളങ്ങര മീനത്ത് ചേരി ശ്രീജാ ഭവനിൽ മണിയന്റെ മകൻ വാവ എന്നു വിളിക്കുന്ന ഗണേശിനേയും പോലീസ് മോഷണക്കേസിന് അറസ്ററ് ചെയ്തു. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം മോഷണക്കേസുകളിലാണ് ഇവർ പിടിയിലായത്.ജനുവരി മാസം ഇരവിപുരം വേളാങ്കണ്ണി നഗർ ,ഗാർഫിൽ നഗർ,തോപ്പിൽ വയലിലെ വീട് എന്നിവിടങ്ങളിൽ നിന്നും മോഷണം നടത്തിയതിനാണ് ഇവരെ അറസ്ററ് ചെയ്തത്.

ജില്ലയിൽ മുമ്പും പലതവണ സമാന കേസുകളിൽ കെന്നഡി ജോസ് പോലീസ് പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ജനുവരി ഒന്നിനാണ് അവസാനമായി ജോസ് ജയിൽ മോചിതനായത്.തുടർന്നാണ് ഇയാളും കൂട്ടാളിയും കൂടി മോഷണപരമ്പര നടത്തിയത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി  ഐ.പി.എസ് നൽകിയ നിർദേശത്തെത്തുടർന്ന് ഇരവിപുരം ശക്തികുളങ്ങര സ്റ്റേഷനുകളിലെ പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കൊല്ലം എ.സി.പി പ്രദീപ് കുമാർ ,ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ്,എസ്.ഐ വിനോദ് കുമാർ,എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button