Top Stories
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. മിസോറാം ഗവർണറായി പി.എസ്.ശ്രീധരൻ പിള്ളയെ നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീർഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കെ സുരേന്ദ്രൻ.
യുവമോർച്ചയിലൂടെ ബി.ജെ.പി അധ്യക്ഷ പദവിയിലെത്തിയ കെ സുരേന്ദ്രൻ എ.ബി.വി.പിയിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായിരുന്നു കെ സുരേന്ദ്രൻ. കാസർകോഡ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് രണ്ട് തവണയും, നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.