News
ശമ്പളവിതരണദിനം ഏകീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: സ്ഥിരവരുമാനമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് രാജ്യമെങ്ങും ഒരേദിവസം ശമ്പളം ലഭിക്കുന്ന ‘ഒരു രാജ്യം, ഒരു ശമ്പളദിവസം’ സംവിധാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. അസംഘടിത മേഖലകളിൽ അടക്കം മിനിമം വേതനം ഉറപ്പാക്കുന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് രാജ്യത്താകമാനമുള്ള തൊഴിലാളികൾക്ക് ഒരേദിവസം വേതനം ലഭ്യമാക്കാനുമുള്ള നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ പദ്ധതി ഇടുന്നത്.
തൊലാളികൾക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണിതെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ പറഞ്ഞു.
4 തൊഴിൽ നിയമങ്ങളിലൊന്നായ വ്യവസായബന്ധ നിയമം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനും തീരുമാനമായി.