News

തൃശ്ശൂരിൽ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു

Representative image

തൃശൂര്‍: കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ കൊടുമ്പ് സ്വദേശി ശങ്കരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം.വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരില്‍ സ്വകാര്യ സ്ഥലത്തെ അക്കേഷ്യ തോട്ടത്തിലാണ് തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button