News
സൗദിയുടെ യുദ്ധ വിമാനം വെടിവച്ചിട്ടു
അല്‍ജൗഫ്: സൗദി അറേബ്യയുടെ യുദ്ധ വിമാനം വെടിവച്ചിട്ടു. യെമനിലെ വടക്കൻ പ്രവശ്യയായ അൽ ജൗഫിലാണ് വിമാനം തകർന്നു വീണത്. ഹൂതി വിമതരാണ് സൗദി യുദ്ധവിമാനം വെടിവച്ചിട്ടത്.
ഹൂതികൾക്കെതിരെ യെമൻ സർക്കാരുമായി ചേർന്ന് സൗദി-യുഎഇ സഖ്യം നടത്തിയ സൈനിക നീക്കത്തിനിടെയാണ് അപകടം. ശത്രുക്കളുടെ വിമാനം വെടിവച്ചിട്ടെന്ന് ഹൂതി വിമതർ അറിയിച്ചതിന് പിന്നാലെയാണ് സൗദിയുടെ സ്ഥിരീകരണവും വന്നത്. ടൊർണാഡോ എയർക്രാഫ്റ്റ് വിഭാഗത്തിൽ പെട്ട യുദ്ധവിമാനമാണ് തകർന്നത്.