News
പാക് ചാരന്മാർക്ക് വിവരങ്ങൾ ചോർത്തി നൽകി;7നാവികസേന ഉദ്യോഗസ്ഥർ അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരന്മാർക്ക് സൈന്യത്തിലെ നിർണായക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഏഴ് നാവികസേന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. 13 പേർക്കെതിരെ കേസെടുത്തു. അതേസമയം അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ തസ്തികകൾ ഏതൊക്കെയെന്ന് നാവികസേന വിശദീകരണം നൽകിയിട്ടില്ല.
സമൂഹ മാധ്യമങ്ങൾ വഴി രാജ്യത്തിന്റെ നിർണായക സൈനിക വിവരങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയതിന് വ്യക്തമായ തെളിവുകൾ കിട്ടിയതോടെയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യ്തത്. വിഷയത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രാ പോലീസും നാവിക ഇന്റലിജൻസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
സൈനിക വിവരങ്ങൾ പാകിസ്താന് കൈമാറിയ സാഹചര്യത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നാവികസേന വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കൂടുതൽ കർശനമാക്കും.