News

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ മുൻ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ഒന്നാം പ്രതിയായ മുൻ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കൊച്ചിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാർ കഴിഞ്ഞ ജൂൺ 21നാണ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത്. ഹൈക്കോടതി നിർദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയിൽ ഏഴ് പ്രതികളും മുൻകൂർ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെ സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയെ സമീപിക്കും. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button