News
അലൻ ഷുഹൈബിന് പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി
കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എൻ ഐ എ കസ്റ്റഡിയിലിരിക്കുന്ന അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി.
പരീക്ഷ എഴുതിക്കാൻ കഴിയുമോ എന്ന് അറിയിക്കാൻ ഹൈക്കോടതി സർവകലാശാലയോട് അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയുമെങ്കിൽ, എഴുതിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്യ്തു കൊടുക്കാൻ എൻ ഐ എ യോട് കോടതി ആവശ്യപ്പെട്ടു.