News

കരുണ സംഗീതനിശ:ആഷിഖ് അബുവിനെ ട്രോളി ജയശങ്കർ

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പരസ്യം ചെയ്ത് നടത്തിയ കരുണ സംഗീതനിശയുമായി സംബന്ധിച്ച വിവാദം കത്തുന്നതിനിടെ ആഷിക് അബുവിനേയും സംഘാടകരേയും പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്.

നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്.
ഫെബ്രുവരി 14 കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യന്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം എന്ന് പറഞ്ഞു കൊണ്ടാണ് അഡ്വ:ജയശങ്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
 
ഫേസ്ബുക് പോസ്റ്റ് 

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!

2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.

മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.

മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.

നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു.

ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.

സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.

തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!! 2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ…

Posted by Advocate A Jayasankar on Sunday, February 16, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button