Top Stories
കൊറോണ:ഡയമണ്ട് പ്രിൻസസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ
ടോക്യോ: ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ രണ്ട് ഇന്ത്യക്കാർക്കുകൂടി കൊറോണ വൈറസ് ബാധ. ഇതോടെ കപ്പലിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ച് ആയി. ഞായറാഴ്ച വരെ കപ്പലിലെ 355 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെയെല്ലാം വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
3711 പേരുള്ള കപ്പലിൽ 138 പേർ ഇന്ത്യക്കാരാണ്. പരിശോധനയിൽ വൈറസ് ബാധിച്ചിട്ടില്ലെന്ന് കണ്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ടോക്യാവിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഇന്ത്യക്കാരുടെ ആരുടെയും നില ഗുരുതരമല്ലെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യക്കാരുടെ വിവരങ്ങൾ ആരാഞ്ഞ് എംബസി ഉദ്യോഗസ്ഥർ കപ്പൽ മാനേജ്മെന്റ്, ജപ്പാൻ സർക്കാർ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫെബ്രുവരി രണ്ടിനാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ ബ്രിട്ടീഷ് കപ്പൽ പിടിച്ചിട്ടത്.