News
സ്ഥിരം കുറ്റവാളിയെ ഗുണ്ടാ ആക്ട് പ്രകാരം നാടു കടത്തി
കൊല്ലം : സ്ഥിരം കുറ്റവാളിയെ ഗുണ്ടാ ആക്ട് പ്രകാരം നാടു കടത്തി. ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരിയിൽ ഇടപ്പാടം വയൽ തുണ്ടു പറമ്പിൽ വീട്ടിൽ ഷാരിയാർ മകൻ ഷാൻ(23) എന്ന മുഹമ്മദ് അസ്ലമിനെയാണ് ഗുണ്ടാ ആക്ട് 15(1) വകുപ്പ് പ്രകാരം നാടുകടത്തിയത്.തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ശ്രീ കെ സഞ്ചയകുമാർ ഗുരുഡിൻ ഐ പി എസ് ആണ് 6 മാസക്കാലത്തേക്ക് ഷാനെ കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട്
ഉത്തരവിട്ടത്.
ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി അക്രമ കേസ്സുകളിൽ പ്രതിയാണ് ഷാൻ. കൊല്ലം സിറ്റി കാപ്പാ സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അസ്ലമിനെ നാടുകടത്തിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. ഉത്തരവിനു വിരുദ്ധമായി പ്രവർത്തിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണന്നും ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി പോലീസ് അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.