Top Stories

കണ്ണൂർ കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം:കുഞ്ഞിനെ പെറ്റമ്മ കരിങ്കൽ ഭിത്തിയിൽ അടിച്ചു കൊന്നത്

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കുട്ടിയുടെ അമ്മ തലക്കടിച്ചു കൊന്നതാണെന്ന് സമ്മതിച്ചു.കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.

കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാൻ. രാത്രി വൈകി കുഞ്ഞിന് പാൽകൊടുത്തിരുന്നു. പുലർച്ചെ ആറിന് ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറഞ്ഞിരുന്നു.

രാവിലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് അമ്മയാണ് കുഞ്ഞിനെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button