News
കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ : കണ്ണൂർ തയ്യിലെ ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ തലക്കടിച്ചു കൊന്നതിനു ശേഷം കടൽ ഭിത്തിയിൽ തള്ളി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പിതാവാണ് കുഞ്ഞിനെ കൊന്നതെന്ന് മാതാവും മാതാവാണ് കൊന്നതെന്ന് പിതാവും പരസ്പരം ആരോപിക്കുകയാണ്. കുഞ്ഞിനെ അച്ഛനായ പ്രണവ് കൊന്നതാണെന്ന് ബന്ധു ഇന്നലെ ആരോപിച്ചിരുന്നു.
ഇന്നലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കടൽ ഭിത്തികൾക്കിടയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്.
പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.