News
ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
ദുബായ്: ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് യുവ എഞ്ചിനീയർ മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. സുബൈദയാണ് മാതാവ്. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.