News
പാകിസ്താനില്‍ ചാവേര്‍ ആക്രമണം 7 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനില്‍ ചാവേര്‍ ആക്രമണം. 7 പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അഹ്ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ആക്രമിയെ പൊലീസ് തടഞ്ഞുവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പോലീസിനെ വെട്ടിച്ച് ആക്രമി റാലിക്ക് നേരെ കുതിയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമിയെ തടയാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്. പൊലീസ്ബാരിക്കേഡിന്
സമീപത്താണ് സ്ഫോടനം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.