News
വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു;ആളപായമില്ല
വർക്കല: വർക്കലയിൽ റിസോർട്ടിന് തീപിടിച്ചു. തിരുവമ്പാടി പാപനാശം ബീച്ച് റിസോര്‍ട്ടും ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
റിസോര്‍ട്ടിനോട് ചേര്‍ന്നുളള ബോട്ട്മാന്‍ കഫെയെന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലാണ് ആദ്യം തീ പടര്‍ന്നത്. ഓല, മുള, പരമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചതായിരുന്നു ബോട്ട്മാന്‍ കഫെ. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്കും റിസോര്‍ട്ടിലേക്കും തീ പടരുകയായിരുന്നു . കഫെയുടെ സമീപമുള്ള ബിന്ദുസ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കാശ്മീരി ഷോപ്പുകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. അപകടമുണ്ടായ ഉടൻ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിട്ടില്ല.