News

പീഢനക്കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ. ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ(44)ആണ് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് തന്നെ പോക്സോ കേസിൽ കുടുക്കിയതെന്ന് മൃതദേഹത്തിനടുത്തുനിന്നും  ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

16 വിദ്യാര്‍ത്ഥികളായിരുന്നു  സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു . കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായില്ല. തുടർന്ന് രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button