News

എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ചു

മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിടെ  വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു  പൊട്ടിച്ചു. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന്റെ  കർണ്ണപടം പൊട്ടി  ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സംഭവത്തിൽ പ്രതികളായ അഞ്ചു സീനിയർ വിദ്യാർഥികളെ കോടതി റിമാൻഡ് ചെയ്തു.

സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഇവർ താമസിക്കുന്ന മുറിയിലെ ശുചിമുറികൾ  വൃത്തിയാക്കാൻ വിസമ്മതിച്ചതിൽ  പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും അറിയിച്ചതോടെ വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button