News

സിഎജി റിപ്പോർട്ടിനെതിരെ ഐഎഎസ് ഐപിഎസ് അസോസിയേഷൻ

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ ഡി ജി പി ക്കെതിരെ കടുത്ത പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ  പ്രതിഷേധവുമായി ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന്  ഐഎഎസ് ഐപിഎസ് അസോസിയേഷൻ.

ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങൾക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങൾ സാക്ഷര സമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഐ എ എസ്, ഐ പി എസ് അസോസിയേഷന്റെ സംയുക്തപ്രസ്താവനയിൽ പറയുന്നു.

അതേസമയം, പൊലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായതില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. വെടിയുണ്ടകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button