Top Stories
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മ്മിതം എന്ന് സംശയം
കൊല്ലം : കുളത്തൂപ്പുഴയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മ്മിതം എന്ന് സംശയം. വെടിയുണ്ടകളില്‍ 72 പി.ഒ.എഫ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്നാകാം ഇവയുടെ പൂർണ്ണ രൂപം എന്നാണ് നിഗമനം. ബാലസ്റ്റിക്ക് വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. സ്ഥലത്ത് വീണ്ടും ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.
14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയത്. 7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ 1980 കാലഘട്ടത്തിൽ പാകിസ്ഥാനിൽ നിർമിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.ഇന്ത്യയിലെ ഒരു സേനകളും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നില്ല. വെടിയുണ്ടകളിൽ 12 എണ്ണം എ കെ 47ൽ ഉപയോഗിക്കുന്നതാണ്.