News
കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപം കവറിൽ ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്.വെടിയുണ്ടകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
മലയോര മേഖലയിലായതിനാൽ കാട്ടിൽ വേട്ടയ്ക്ക് പോകുന്നവർ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതുതരം തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
പാലത്തിന് സമീപം സംശയകരമായരീതിയിൽ ഒരു കവർ കിടക്കുന്നത് കണ്ട് യാത്രക്കാരുടെ പരിശോധനയിലാണ് വെടിയുണ്ടകളാണെന്ന് മനസിലാകുന്നത്. ഇതോടെ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.