News
ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകി;സംഭവം വിവാദമായപ്പോൾ പ്രതിയുടെ സഹോദരിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജോലിക്കായി ശുപാർശ ചെയ്ത കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകി. സംഭവം വിവാദമായപ്പോൾ പ്രതിയുടെ സഹോദരിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജോലിക്കായി ശുപാർശ ചെയ്ത കോൺഗ്രസ് കണിച്ചാർ മണ്ഡലം മുൻ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത് കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുത്തത്.
വാർത്ത പുറത്ത് വന്നതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞു. ഒപ്പം ആശുപത്രിയിൽ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറക്കി. ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചു.
കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നേഴ്സായി ജോലി നൽകിയത്. കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നൽകിയത്.