Top Stories
ഡൊണാൾഡ് ട്രംമ്പും ഭാര്യ മെലാന ട്രംമ്പും ഇന്ത്യയിലേക്ക് തിരിച്ചു
വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പും
ഭാര്യ മെലാന ട്രംമ്പും
ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം രാത്രി 8.30 ഓടെയാണ് വൈറ്റ് ഹൗസിൽ നിന്നും ട്രംപും കുടുംബവും യാത്രതിരിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിൽ താൻ വളരെ ആവേശത്തിലാണെന്നും, മോദി തന്റെ സുഹൃത്താണെന്നും ദശലക്ഷങ്ങളുടെ സാന്നിധ്യം തന്റെ സന്ദർശനത്തിന് സാക്ഷിയായി ഇന്ത്യയിൽ ഉണ്ടാകുമെന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുൻപ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർ ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ രാവിലെയോടെ ട്രംപ് എത്തിച്ചേരും.
Departing for India with Melania! pic.twitter.com/sZhb3E1AoB
— Donald J. Trump (@realDonaldTrump) February 23, 2020
We are wheels up for India, where @realDonaldTrump & @FLOTUS have a full agenda building upon our many shared values & strategic/economic interests. Looking forward to a trip meant to further demonstrate the strong & enduring ties between our two countries! ???? #NamasteTrump
— Kayleigh McEnany (@PressSec) February 23, 2020