News
പരിശീലനത്തിനിടെ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു
പനാജി: ഗോവയില്‍ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം തകര്‍ന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഗോവയിലെ വാസ്‌കോയിലെ ഐഎന്‍എസ് ഹന്‍സയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
വിമാനം തകര്‍ന്ന് വീഴുന്നതിനിടയില്‍ പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മിഗ് 29 കെ വിമാനം തകര്‍ന്നു വീഴുന്നത്.2019 നവംബറില്‍ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ. വിമാനം തകര്‍ന്ന് വീഴുന്നതിന് മുന്‍പ് പൈലറ്റ് രക്ഷപ്പെട്ടത്തിനാല്‍ ആളപായമില്ല. അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.