Top Stories
കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ കൊച്ചി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യ്തു
കൊച്ചി : സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന സംഭവത്തിൽ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യ്തു. അരൂജാസ് എഡ്യൂക്കേഷൽ ആൻഡ് ചാരിറ്റബിൾ ട്രസ്ററ് സ്കൂൾ മാനേജർ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
സിബിഎസ്ഇ അംഗീകാരമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചതിനാണ് തോപ്പുംപടി പൊലീസ് സ്കൂൾ മാനേജരെയും ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസിനെയും അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. കഴിഞ്ഞ വർഷം വരെ മറ്റൊരു സ്കൂളിലെ വിദ്യാര്ഥികളന്ന നിലയിൽ റജിസ്റ്റർ ചെയ്താണ് കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ ഇത്തവണ മറ്റ് സ്കൂളിന്റെ പേരിൽ പരീക്ഷ എഴുതിക്കാൻ സിബിഎസ്ഇയുടെ അനുമതി കിട്ടിയില്ല. അതോടെയാണ് 29 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായത്.