Top Stories
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി
അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ എത്തിചേർന്നു. 11. 37ഓട് കൂടിയാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിൽ എയർ ഫോഴ്സ് വൺ എത്തിചേർന്നത്.
പ്രോട്ടോകോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെയും കുടുംബത്തെയും സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ട്രംപിന് നൽകിയത്. തുടർന്ന് 22 കിലോമീറ്റർ ദൂരം റോഡ് ഷോയായി ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോട്ടേരാ സ്റ്റേഡിയത്തിലേക്ക് പോയി.
12.15 ന് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിക്കലാണ് ഇന്ത്യയിലെത്തിയ ട്രംപിന്റെ ആദ്യ പരിപാടി. അല്പസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും സബർമതി ആശ്രമത്തിൽ ചെലവഴിക്കും. അതിന് ശേഷം മൊട്ടേറെ സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടി അരങ്ങേറും.