Top Stories

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാർ നാളെ ഒപ്പ് വയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

Photo credit@ani

അഹമ്മദാബാദ് : ഇന്ത്യയുമായി 300 കോടി ഡോളറിന്റെ  പ്രതിരോധ കരാർ നാളെ ഒപ്പ് വയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി എക്കാലത്തെയും വലിയ വ്യാപാരക്കരാറും ഉണ്ടാകുമെന്നും ട്രംപ് നമസ്തേ ട്രമ്പിൽ പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇന്ത്യക്കൊപ്പം നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞു.  അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യ എന്ന് ട്രംപ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ വച്ചു നൽകിയ സ്വീകരണത്തിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ലഭിച്ച സ്നേഹവും സ്വീകരണവും താനും തന്റെ കുടുംബവും എന്നും ഓർക്കുമെന്ന് ട്രംപ് പറഞ്ഞു. മോദി തന്റെ ആത്മ മിത്രമാണെന്നും ജനകീയനായ നേതാവാണെന്നും ട്രംപ്. രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരുന്നു മോദിയുടേതെന്ന് ട്രംപ് പറഞ്ഞു. എല്ലാവർക്കും ഇഷ്ടമാണ് മോദിയെ എന്നും പക്ഷേ അദ്ദേഹം വളരെ ടഫ് ആണെന്നും ട്രംപ്. മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുടെ വ്യാപാരാന്തരീക്ഷം മെച്ചപ്പെട്ടുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് മോദി അടിത്തറയിട്ടുവെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനുള്ള ചർച്ചകൾ വീണ്ടും തുടരുമെന്നും ട്രംപ് അറിയിച്ചു.

ഐക്യമാണ് ഇന്ത്യയുടെ ശക്തി എന്ന് ട്രംപ്. വിവിധ സംസ്ഥാനങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ശക്തി ഇന്ത്യയിലെ ജനങ്ങളാണെന്നും ട്രംപ് പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്ക് ഇന്ത്യ മാതൃകയാണെന്നും ട്രംപ് പറഞ്ഞു.

രാജ്യത്തെ കലാ കായിക മേഖലകളെ ട്രംപ് പരാമർശിച്ചു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന സിനിമയുടെ പേരെടുത്ത് പറഞ്ഞു ട്രംപ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോലിയെയും ട്രംപ് പേരെടുത്ത് പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായി പരാമർശിച്ച് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരവാദത്തിന്റെ ദോഷഫലങ്ങൾ അനുഭവിച്ചവരാണെന്ന് ട്രംപ്. ഇന്ത്യയ്ക്ക് ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപ്. തീവ്രവാദ സംഘടനകളെ ഇല്ലാതാക്കാൻ പാകിസ്ഥാൻ മുൻകൈ എടുക്കണമെന്ന് ട്രംപ് പറഞ്ഞു. തീവ്രവാദത്തിനെതിരെ അനുകൂല തീരുമാനങ്ങൾ പാകിസ്ഥാനിൽ നിന്നും ഉണ്ടാകുന്നുണ്ടന്നും ട്രംപ് പറഞ്ഞു. തീവ്രവാദം അവസാനിപ്പിക്കാൻ പാകിസ്ഥാന് അമേരിക്ക കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗത്തിലുടനീളം ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള ബന്ധവും അടുപ്പവും ട്രംപ് പ്രകടിപ്പിച്ചിരുന്ന്. എല്ലാ മേഖലകളിലും ഇന്ത്യയുമായി സഹകരണം ഉണ്ടാകുമെന്നും ക്ലബ്ബിന്റെ വാക്കുകൾ ഉണ്ട്. നരേന്ദ്രമോദിയെ പ്രകീർത്തിക്കാനും പുകഴ്ത്താനും മോദിയുടെ ജനസമ്മതി യിൽ അൽഭുതം പ്രകടിപ്പിക്കാനും ട്രംപ് തന്റെ പ്രസംഗത്തിൽ ശ്രദ്ധിച്ചു. 1, 25,000 ൽ അധികം ജനങ്ങളാണ് മോട്ടേരാ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button