ട്രംപും മോദിയും മോട്ടേര സ്റ്റേഡിയത്തിൽ എത്തി; ജനലക്ഷങ്ങൾ നിറഞ്ഞുകവിഞ്ഞ് സ്റ്റേഡിയം
അഹമ്മദാബാദ് : ‘നമസ്തേ ട്രമ്പിനായി’ ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും മൊട്ടേര സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. നേരത്തെ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റ് വൈകിയാണ് ട്രംപും മെലാനിയയും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേർന്നത്.
കേന്ദ്ര മന്ത്രി അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവർ മോട്ടരാ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തിൽ കാത്തിരിക്കുന്ന ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്യാനായി ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും ഉടൻ വേദിയിലെത്തും.മോട്ടേരാ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ആളുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാനായി മോട്ടേര സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ കൂടി തന്നെ മോട്ടേര സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ചു തുടങ്ങിയിരുന്നു.
Gujarat: US President Donald Trump and the First Lady Melania Trump arrive at Motera Stadium, in Ahmedabad. Prime Minister Narendra Modi, Union Home Minister Amit Shah, CM Vijay Rupnai and Governor Acharya Devvrat also present. #TrumpInIndia pic.twitter.com/AO2pyRqjFo
— ANI (@ANI) February 24, 2020