Top Stories
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഓഫിസർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിൽ രണ്ടുമരണം. ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനാണ് ജീവൻ നഷ്ടമായത്.
ഇവരിൽ ഒരാൾ ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിളും രണ്ടാമൻ സാധാരണക്കാരനുമാണ്. മരിച്ച സാധാരണക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
രാജസ്ഥാനിലെ സികർ സ്വദേശിയാണ് മരിച്ച രത്തൻ. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉന്നതപോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. ഗോകുൽപുരിയിൽവെച്ചാണ് ഡി.സി.പി. റാങ്കിലുള്ള ഇദ്ദേഹത്തിന് പരിക്കേറ്റത്.