News
വൃദ്ധനെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: മറയൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവാണ് മാരിയപ്പൻ.
മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.