News
വെടിയുണ്ടകൾ കാണാതായ സംഭവം:ഉത്തരവാദികളെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം
തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ എസ് എ പി ക്യാമ്പിലെ പൊലീസുകാരെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എസ് എ പി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് ചോദ്യം ചെയ്തു വരുന്നത്.
വെടിയുണ്ട നഷ്ടമായ സംഭവത്തിൽ പതിനൊന്ന് പൊലീസുകാരെ പ്രതിചേർത്താണ് ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.
ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.