ഡൽഹി കലാപം: മരണം13,ഡൽഹിയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ,മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വ്യാജം
ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ മരണം 13 ആയി. 70 ൽ അധികം ആളുകൾക്ക് വെടിയേറ്റ് ഗുരുതര പരിക്കേറ്റു. 150 ൽ അധികം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. 100ൽ അധികം വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും തീവയ്ച്ചു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. ദില്ലി കലാപത്തിനിടെ വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അക്രമികളെ കണ്ടാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽനിന്ന് ഘാസിയാബാദിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മീഷണറായി എസ്.എൻ. ശ്രീവാസ്തവ ഐ.പി.എസിനെ അടിയന്തരപ്രാധാന്യത്തോടെ നിയമിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.