Top Stories
മോദി-ട്രംപ് നിർണായക ചർച്ച തുടങ്ങി
ന്യൂഡൽഹി : ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള നിർണായക ചർച്ച ഹൈദരാബാദ് ഹൗസിൽ ആരംഭിച്ചു. രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും ഹൈദരാബാദ് ഹൗസിൽ എത്തിയത്. ഹൈദരാബാദ് ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. തുടർന്ന് ഇരുവരും തമ്മിലുള്ള നിർണായക ചർച്ച തുടങ്ങി.
മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്തവാര്‍ത്ത സമ്മേളനം നടക്കും. വൈകിട്ട് 5 മണിക്ക് ട്രംപ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ശേഷം വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.