Top Stories
വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളിൽ മരണം 7 ആയി
ഡൽഹി : വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മരണം 7 ആയി. 160 പേർക്ക് പരിക്കേറ്റു. എട്ടു പേരുടെ നില അതീവ ഗുരുതരം. വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി എ.സി.പി. ഓഫീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ (42) ഉൾപ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷം വിലയിരുത്താൻ ഉച്ചക്ക് 12 മണിക്ക് ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്രിവാൾ. അതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. സ്ഥിതിഗതികൾ ചർച്ച ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പോലീസ് കഠിന ശ്രമം നടത്തുന്നുണ്ട്.