Cinema

“ഒരു പക്കാ നാടൻ പ്രേമ കഥ” യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന “ഒരു പക്കാ നാടൻ പ്രേമ കഥ “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ മോഹൻ സിത്താര ചിത്രത്തിന്റെ നിർമ്മാതാവ് സജാദ് എം ന് കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം , കെ ജയകുമാർ ഐ എ എസ്, വിനു കൃഷ്ണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവരാണ്.  കെ ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധു പ്രതാപ്, അഫ്സൽ, അൻവർ സാദത്ത്, ജോത്സന, ശിഖാ പ്രഭാകർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

എ എംഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഒരു പക്കാ നാടൻ പ്രേമ കഥ”.  ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, ഹരിത, വിദ്യാ വിനുമോഹൻ, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, ടോം ജേക്കബ്ബ്, വി പി രാമചന്ദ്രൻ , സോളമൻ ചങ്ങനാശ്ശേരി, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ , വർക്കല ഹരിദാസ്, ഷീലാശ്രീ എന്നിവരാണ്
ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട് , വിൻസന്റ് പനങ്കൂടൻ, സോളമൻ ചങ്ങനാശ്ശേരി, എഡിറ്റിംഗ് _ ജയചന്ദ്രൻ , ഓഡിയോ റിലീസ് – മില്ലേനിയം ഓഡിയോസ്, പി ആർ ഓ _ അജയ് തുണ്ടത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button