News
വെടിയുണ്ടകള്‍ കാണാതായ സംഭവം:എസ്.ഐ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍
തിരുവനന്തപുരം : എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പിലെ എസ്‌ഐ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്ന് തന്നെ എസ്‌ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിഐജി റിപ്പോര്‍ട്ടിലൂടെയാണ് എസ്എപി ക്യാമ്പില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം പുറത്ത് വന്നത്. പോലീസ് സേനയില്‍ ഉണ്ടായ അനാസ്ഥ വലിയ വിവാദം ആയതോടെയാണ് വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ വ്യാജ വെടിയുണ്ടകള്‍ കാണാതായവയ്ക്ക് പകരമായി ഡമ്മി വെടിയുണ്ട വെച്ചെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.