News

വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:ഡി ജി പി

തിരുവനന്തപുരം: വർഗ്ഗീയത കലർന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ.

സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. വർഗീയതയും വിദ്വേഷവും നിറഞ്ഞ സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന നടപടികളിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

Posted by State Police Media Centre Kerala on Tuesday, February 25, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button