News
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഭൂചലനം
ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഭൂചലനം. വ്യാഴാഴ്ച രാത്രി 10:15 നും19:25 നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. രണ്ട് തവണ ഭൂചലനം ഉണ്ടായി. വലിയ മുഴക്കത്തോടെ കൂടിയാണ് ഭൂചലനമുണ്ടായത്.
ഉദ്യോഗസ്ഥർ അണക്കെട്ടിൽ പരിശോധന നടത്തുന്നുണ്ട്. സമീപത്തുള്ള ചില വീടുകൾക്ക് നേരിയ തോതിൽ വിള്ളലുകൾ ഉണ്ടായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ അറിയിച്ചു.