Top Stories
ഡൽഹി കലാപം:കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക്
ഡൽഹി : ഡൽഹി കലാപം നിയന്ത്രിക്കാൻ ഇടപെടണമൊന്നാവശ്യപ്പെട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. കേന്ദ്രസേനയും ദില്ലി പൊലീസും കൈയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടില്ലന്ന ആക്ഷേപം സംഘം ഉന്നയിക്കും.
പ്രതിഷേധ മാർച്ചായിട്ടാണ് കോൺഗ്രസ് സംഘം രാഷ്ട്രപതി ഭവനിലേക്കെത്തുക. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൻമോഹൻസിംങ് എകെ ആന്റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് കോൺഗ്രസ് രാഷ്ട്രപതീ ഭവനിലേക്ക് നടത്തുന്നത്.
അതേസമയം ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് യുഎസ് എംബസി ജാഗ്രത നിര്‍ദേശം നല്കി. ഫ്രാന്‍സ് റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരന്മാര്ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.