Top Stories
ഡൽഹി കലാപം:പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് എന്ന യുവാവിനെ കാണാനില്ലന്ന് ഡൽഹി പോലീസ്
ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിനിടെ ജാഫറാബാദിൽ പോലീസിന് നേരെ വെടിയുതിർത്ത ഷാരൂഖ് എന്ന യുവാവിനെ കാണാനില്ലന്ന് ഡൽഹി പോലീസ്. ഇയാൾക്കായി തിരച്ചിൽ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. ഷാരൂഖ് പോലീസുകാരനെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ പിറ്റേ ദിവസം ഇയാൾ അറസ്റ്റിലായെന്ന് ഡൽഹി പോലീസ് പറഞ്ഞിരുന്നു.
പോലീസ് ഓഫീസറോട് ഇയാൾ തോക്ക് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവർക്ക് നേരെ ഇയാൾ വെടിയുതിർക്കുന്നതുമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്പനക്കാരനാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.