News
യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി
കൊച്ചി:പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന്‍ ഷുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി എതിര്‍ത്തു.