News
സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
പാലക്കാട് : ചെർപ്പുളശ്ശേരിയിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊലപാതകത്തിനുപയോഗിച്ച ആയുധം സഹിതമാണ് പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.