Top Stories
കൊറോണ എന്ന് സംശയം;പയ്യന്നൂർ സ്വദേശിയായ യുവാവ് ആശുപത്രിയിൽ
എറണാകുളം : കൊറോണ ബാധയെന്ന സംശയത്തിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ വിദേശത്ത് നിന്നും എത്തിയ യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസമായി കടുത്ത പനിയും ശ്വാസ തടസവും തുടരുന്ന യുവാവിന് കടുത്ത ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലേഷ്യയിൽ നിന്ന് ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയ യുവാവിനെ പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെ നിന്നു മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. കൊറോണ ബാധയുണ്ടോന്ന് സ്ഥിതീകരിക്കാൻ യുവാവിന്റെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.