Top Stories

കൊറോണയിൽ താളംതെറ്റി ലോകം;സുരക്ഷ മുൻനിർത്തി കർശന നടപടികളുമായി ലോക രാജ്യങ്ങൾ

കുവൈറ്റ് : കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷ മുൻനിർത്തി കർശന നടപടികളുമായി രാജ്യങ്ങൾ. ആഭ്യന്തര സാമ്പത്തിക മേഖലയെയും വിനോദസഞ്ചാരമേഖലയെയും പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയെയും ഒക്കെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളാണ് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി പല രാജ്യങ്ങളും കൈക്കൊള്ളുന്നത്. ഗൾഫ് മേഖലകളിൽ ഏറ്റവും കൂടുതൽ പ്രവാസികളായി ജോലിചെയ്യുന്ന ഇന്ത്യക്കാരെയുൾപ്പെടെ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചു.

വൈറസിനെതിരായ പ്രതിരോധപ്രവർത്തനം സൗദി അറേബ്യ കർശനമാക്കിയതോടെ നിരവധി മലയാളികൾ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി. താമസവിസയിലുള്ളവർ അവധികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥ. സന്ദർശക വിസയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് പുറത്തിറങ്ങാനായില്ല. നിരവധി മലയാളികളെ നാട്ടിലേക്ക് മടക്കിയയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവെച്ചു. മറ്റു ഗൾഫ് നാടുകളും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിനോടകം  നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. ടൂറിസം വിസയില്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകില്ല. ഉംറ വിസകള്‍ അനുവദിക്കുന്നതിന് സൗദി അറേബ്യ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു.

കുവൈറ്റില്‍ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനിച്ചു. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാർച്ച് പതിനാലിന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവിൽ 45 പേർക്കാണ് കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

ചൈനയ്ക്കുപുറത്ത് കൂടുതൽ കൊറോണ ബാധ ഉണ്ടായത് ഇറാനിലാണ്. ഇതേത്തുടർന്ന് അധികൃതർ വെള്ളിയാഴ്ച പ്രാർഥന നിരോധിച്ചു. ഇറാനിൽ 388 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 34 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.

ആഫ്രിക്കൻ മേഖലയിലേക്കും കൊറോണ ബാധിച്ചതായി റിപ്പോർട്ട്. നൈജീരിയയിലാണ് പുതുതായി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മെക്സിക്കോവിലും വൈറസ് ബാധ റിപ്പോർട്ടുചെയ്തു. ഇറാനിൽ 388 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 34 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. മധ്യേഷ്യയിൽ വിവിധരാജ്യങ്ങളിലായി ആകെ 500 പേർക്കാണ് വൈറസ് ബാധ.

ഇതുവരെ 57 രാജ്യത്തായി കൊറോണ ബാധിച്ചത് 83,896 പേർക്ക്. ഇതിൽ 2867 പേർ മരിച്ചു. 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയിൽ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേർക്കാണ് ചൈനയിൽ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 36,839 പേർ അസുഖംമാറി ആശുപത്രിവിട്ടു. 8091 പേർ ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button